ADVERTISEMENT

കറാച്ചി ∙ ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഇന്ത്യൻ ഗാനം ആലപിച്ച് നൃത്തം വയ്ക്കുന്ന വിഡിയോ പ്രചരിച്ചതിനെ തുടർന്നു പാക്കിസ്ഥാൻ അധികൃതർ മമ്മ ബേബി കെയർ കേംബ്രിജ് സ്കൂളിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. രാജ്യത്തിന്റെ അന്തസ്സിനു മുറിവേൽപ്പിക്കുന്നതാണു സംഭവമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, വിവിധ രാജ്യങ്ങളുടെ സംസ്കാരത്തെക്കുറിച്ചു കുട്ടികൾക്ക് അറിവു നൽകുന്നതിനായി സംഘടിപ്പിച്ചതായിരുന്നു പരിപാടിയെന്നു സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാത്തിമ പറഞ്ഞു.

സൗദി അറേബ്യ, യുഎസ്, ഈജിപ്ത്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യം സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും വ്യക്തമാക്കുന്ന ബോധവൽക്കരണ പരിപാടിയിലെ ഒരുഭാഗം മാത്രം പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്കു കാരണമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com