ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ബാലപീഡനക്കേസിൽ പെട്ട മുൻ കർദിനാളിനെ വൈദികവൃത്തിയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി. 50 വർഷം മുൻപ് കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റക്കാരനായി കണ്ട വാഷിങ്ടണിലെ മുൻ ആർച്ച്ബിഷപ്പും മുൻ കർദിനാളുമായ തിയഡോർ മക്കാരിക്കിനെയാണ് പുറത്താക്കിയത്.

ബാലപീഡനക്കേസിൽ കത്തോലിക്ക സഭ ഒരാളെ പുറത്താക്കുന്നത് ഇതാദ്യമാണ്. പെൻസിൽവേനിയ കോടതി കുറ്റക്കാരനാണെന്നു കണ്ടതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ മക്കാരിക് കർദിനാൾ പദവി ഒഴിഞ്ഞിരുന്നു. കാൻസസിൽ വിശ്രമജീവിതം നയിക്കുകയാണ് എൺപത്തെട്ടുകാരനായ അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com