ADVERTISEMENT

ലൊസാഞ്ചലസ് ∙ ഈ മാസം 24 ന് എല്ലാ ഓസ്കർ പുരസ്കാരങ്ങളും തൽസമയം തന്നെ ടിവിയിൽ കാണാം. സമയം ലാഭിക്കാൻ വേണ്ടി 4 പുരസ്ക്കാരങ്ങൾ ടിവി ഷോയിലെ പരസ്യങ്ങളുടെ സമയത്തു നൽകാനുള്ള നീക്കം അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട് ആൻഡ് സയൻസസ് ഉപേക്ഷിച്ചു.

ഇത്തവണ ഛായാഗ്രഹണം, എഡിറ്റിങ്, മേക്കപ്പ്, ഷോർട് ഫിലിം എന്നീ പുരസ്കാരങ്ങൾ പരസ്യ ഇടവേളയിൽ നൽകാനായിരുന്നു തീരുമാനം. ഓരോ വർഷവും ഈ 4 എണ്ണം മാറിക്കൊണ്ടിരിക്കുമെന്നും പ്രഖ്യാപിച്ചു. തൽസമയ സംപ്രേഷണം 3 മണിക്കൂറിൽ ചുരുക്കാനായിരുന്നു ഈ മാറ്റം. എന്നാൽ, വ്യാപകഎതിർപ്പുണ്ടായതോടെ, സംഘാടകർ പിന്മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com