ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ ഫെയ്‌സ്ബുക്കിൽ സ്വകാര്യവിവരപ്രശ്നം വീണ്ടും. 2016 മേയ് മുതൽ പുതിയ അംഗങ്ങളായ 15 ലക്ഷം പേരുടെ ഇ മെയിൽ ബന്ധങ്ങൾ ‘മനഃപൂർ‍വമല്ലാതെ അപ്‌ലോഡ്’ ചെയ്തുവെന്നാണു സമൂഹമാധ്യമക്കമ്പനിയുടെ വെളിപ്പെടുത്തൽ. പുതിയ അംഗങ്ങൾ ലോഗിൻ ചെയ്യുമ്പോൾ ഇ മെയിൽ പാസ്‌വേഡ് വെരിഫിക്കേഷൻ നൽകുന്ന രീതി മാർച്ച് മുതൽ നിർത്തലാക്കിയിരുന്നു.

പുതിയ അക്കൗണ്ട് തുടങ്ങുമ്പോൾ അംഗങ്ങളുടെ ഇമെയിൽ ബന്ധങ്ങൾ ഫെയ്‌സ് ബുക്കിലേക്ക് അപ്‌ലോഡ് ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തിൽ 15 ലക്ഷത്തോളം ഇമെയിൽ കോൺടാക്ടുകളാണു ഫെയ്‌സ് ബുക്കിനു ലഭിച്ചത്. ഇവ ആർക്കും ഷെയർ ചെയ്തിട്ടില്ലെന്നും ഡിലീറ്റ് ചെയ്യുകയാണെന്നും ഫെയ്സ്ബുക് വ്യക്തമാക്കി.

പുതിയ അക്കൗണ്ട് തുറക്കുമ്പോൾ അംഗങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ഫെയ്സ്ബുക് അവരുടെ ഇമെയിൽ ബന്ധങ്ങൾ ശേഖരിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി ഇ മെയിൽ പാസ്‌വേഡ് നൽകുമ്പോൾ, കോൺടാക്ടുകൾ മുഴുവനായും ഇംപോർട്ട് ചെയ്യുന്നതായി മെസേജ് വരും. എന്നാൽ ഇത് അംഗങ്ങളുടെ അനുമതി കൂടാതെയായിരുന്നു. ലക്ഷക്കണക്കിന് അംഗങ്ങളുടെ പാസ്‌വേഡുകൾ ആർക്കും വായിക്കാവുന്ന ഫോർമാറ്റിൽ ഫെയ്‌സ്ബുക് ജീവനക്കാരുടെ ഇന്റേണൽ സിസ്റ്റത്തിൽ കണ്ടെത്തിയതു നേരത്തേ വിവാദമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com