ADVERTISEMENT

വാഷിങ്ടൻ∙ ലോകമാകെ ലക്ഷക്കണക്കിനു കംപ്യൂട്ടറുകളിൽ നാശം വിതച്ച വാനാക്രൈ പ്രോഗ്രാമിന്റെ വ്യാപനം തടഞ്ഞു താരപരിവേഷം നേടിയ ബ്രിട്ടിഷ് വംശജൻ മാർക്കസ് ഹച്ചിൻസ് കംപ്യൂട്ടറുകൾ തകരാറിലാക്കുന്ന പ്രോഗ്രാം (മാൽവെയർ) തയാറാക്കിയ സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തൽ. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളിൽ രണ്ടെണ്ണമാണ് യുഎസിലെ വിസ്കോൻസെനിലെ ജില്ലാ കോടതിയിൽ ഇയാൾ സമ്മതിച്ചത്.

ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള ‘ക്രോണോസ്’ മാൽവെയർ നിർമിച്ച സംഭവത്തിൽ 2017ൽ ലാസ് വേഗസിലാണു ഹച്ചിൻസ് അറസ്റ്റിലായത്. സമാന്തര ഇന്റർനെറ്റായി പ്രവർത്തിക്കുന്ന ഡാർക്നെറ്റിൽ ലഹരിമരുന്നിനും അനധികൃത ആയുധവ്യാപാരത്തിനും ഉപയോഗിക്കുന്ന സൈറ്റിൽ മാൽവെയറിന്റെ അപ്ഡേറ്റഡ് പതിപ്പിനെക്കുറിച്ച് ഹച്ചിൻസിന്റെ സഹപ്രവർത്തകൻ നൽകിയ പരസ്യമാണ് അറസ്റ്റിലേക്കു നയിച്ചത്. വാനാക്രൈ വ്യാപനം തടയുന്ന ‘കിൽസ്വിച്ച്’ വിദ്യയുടെ കണ്ടെത്തലാണ് നേരത്തേ ഹച്ചിൻസിനെ പ്രശസ്തനാക്കിയത്. 

വാനാക്രൈ റാൻസംവെയർ

2017 മേയ് 12 നു തുടക്കം കുറിച്ച, ലോകത്തെ നടുക്കിയ വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണത്തിന് ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടർ ശൃംഖലകളും ഇരയായി. ആശുപത്രികൾ, ബാങ്കുകൾ, വ്യവസായ ശാലകൾ എന്നിവിടങ്ങളിൽ വൈറസ് ബാധിച്ച കംപ്യൂട്ടറുകൾ നിശ്ചലമായി. വാനാക്രൈ റാൻസംവെയർ ആക്രമണത്തിലൂടെ എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ തിരികെ ലഭിക്കുന്നതിനായി അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com