ADVERTISEMENT

മെക്സിക്കോ സിറ്റി∙ വെറാക്രൂസ് സംസ്ഥാനത്തെ മിനാടി​ട്​ലൻ സിറ്റിയിൽ ബാറിലെത്തിയ സായുധസംഘം നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ 7 പുരുഷന്മാരും 5 സ്ത്രീകളും ഒരു കുട്ടിയുമാണു കൊല്ലപ്പെട്ടത്. ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രദോർ കഴിഞ്ഞ ഡിസംബറിൽ മെക്സിക്കോ പ്രസിഡന്റായി അധികാരമേറ്റശേഷം നടന്ന വലിയ കൂട്ടക്കൊലകൊളിലൊന്നാണിത്.

ബാറിൽ‌ ഒരു കുടുംബച്ചടങ്ങാണു നടന്നിരുന്നത്. അവിടെയെത്തിയ സംഘം ബാറുടമയെ തിരക്കി. അവർ അന്വേഷിച്ചയാളാണോ ബാറുടമയെന്നു വ്യക്തമല്ല. തുടർന്നു സംഘം വെടിവയ്പു നടത്തുകയായിരുന്നു. എണ്ണസമ്പന്ന സംസ്ഥാനമായ വെറാക്രൂസ് അനേക വർഷങ്ങളായി സംഘം ചേർന്നുള്ള ആക്രമണങ്ങൾക്കും രാഷ്ട്രീയ അഴിമതി ആരോപണങ്ങൾക്കും കുപ്രസിദ്ധമാണ്. പ്രസിഡന്റ് ഒബ്രദോർ മുൻ നിശ്ചയപ്രകാരം ഇന്ന് വെറാക്രൂസിലെത്തേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com