ADVERTISEMENT

കയ്റോ ∙ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിക്ക് 2030 വരെ അധികാരത്തിൽ തുടരാനും സൈന്യത്തിന്റെ അധികാരം ശക്തിപ്പെടുത്താനും വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയിന്മേൽ ഹിതപരിശോധന ഈജിപ്തിൽ ഇന്നലെ ആരംഭിച്ചു. 3 ദിവസം തുടർച്ചയായി നടക്കുന്ന ഹിതപരിശോധന തിങ്കളാഴ്ച പൂർത്തിയാകും. 

2018ൽ പ്രസിഡന്റായി രണ്ടാംതവണയും ചുമതലയേറ്റ സിസിയുടെ കാലാവധി 6 വർഷത്തേക്കു ദീർഘിപ്പിക്കുന്നതിനൊപ്പം 2024ൽ മറ്റൊരു 6 വർഷ ടേമിലേക്കു മത്സരിക്കാനും കഴിയുംവിധമാണു പാർലമെന്റ് ഭരണഘടനാ ഭേദഗതി ചെയ്തിരിക്കുന്നത്. സൈനിക മേധാവിയായിരുന്ന സിസി 2014ലാണു ജനാധിപത്യ സർക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com