ADVERTISEMENT

റിയാദ്∙ സൗദി നഗരമായ സുൽഫിയിൽ ആഭ്യന്തര മന്ത്രാലയ സമുച്ചയത്തിനു നേരെ ഭീകരാക്രമണം നടത്താൻ ശ്രമിച്ച നാലു പേരെ സുരക്ഷാ സേന വധിച്ചു. അത്യാധുനിക തോക്കുകളും ബോംബുകളുമായാണ് ഇവർ എത്തിയതെന്ന് സൗദി പ്രതിരോധ വകുപ്പ് അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ കേന്ദ്രത്തിന്റെ മുഖ്യകവാടത്തിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞ സുരക്ഷാ  ഉദ്യോഗസ്ഥർക്കുനേരെ വെടിവച്ചു. പ്രത്യാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു.

സ്ഫോടക വസ്തു പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഒരാളുടെ മരണം. സൗദിയിൽനിന്ന് 260 കിലോമീറ്റർ വടക്കാണ് സുൽഫി നഗരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com