ADVERTISEMENT

സിറ്റി ∙ യേശു ക്രിസ്തുവിന്റെ ഉത്ഥാനം ഓരോ വിശ്വാസിക്കും പുതുജീവിതം നൽകുന്നതാണെന്നു ഫ്രാൻസിസ് മാർപാപ്പ. ഹൃദയത്തിൽ നിന്നാണ് ഈ നവീകരണം ആരംഭിക്കുന്നത്; സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യമാണ് അങ്ങനെ തുറക്കപ്പെടുന്നത്– അദ്ദേഹം പറഞ്ഞു. ജീവന്റെയും പ്രത്യാശയുടെയും ദിനമായ ഈസ്റ്റർ ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച ശേഷം അപ്പോസ്തോലിക അരമനയുടെ ജാലകത്തിൽ നിന്ന് ‘റോമാ നഗരത്തിനും ലോകത്തിനുമായി’ പുറപ്പെടുവിച്ച സന്ദേശത്തിലാണ് മാർപാപ്പ ഇങ്ങനെ പറഞ്ഞത്.

ലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം സിറിയ, യെമൻ, ലിബിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ സംഘർഷങ്ങളും പരാമർശിച്ചു. വിയോജിപ്പുകൾ മാറ്റിവച്ച് സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ ലോകനേതാക്കളോട് അഭ്യർഥിച്ചു. ലബനനിലും ജോർദാനിലും നിറഞ്ഞുകവിയുന്ന സിറിയൻ അഭയാർഥികൾക്കു മടങ്ങാനാകും വിധമുള്ള രാഷ്ട്രീയ പരിഹാരത്തിനാണു ശ്രമിക്കേണ്ടതെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com