ADVERTISEMENT

ബമാകോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നാരെ സെക്ടറിൽ ഭീകരർ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങൾ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഇസ്​ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല.

അക്രമം അമർച്ച ചെയ്യാനാവാത്തതിന് ഭരണ, പ്രതിപക്ഷ എംപിമാരുടെ രൂക്ഷ വിമർശനത്തിനിരയായി പ്രധാനമന്ത്രി സൗമെ​യ്​ലോയും മന്ത്രിസഭയും രണ്ടു ദിവസം മുൻപു രാജിവച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റ് ഇബ്രാഹിം ബൂബക്കർ കെയ്റ്റ കൂടിയാലോചനകൾ നടത്തിവരവേയാണു പട്ടാള ക്യാംപ് ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com