ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് –മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുന്ന വലതുപക്ഷ തീവ്രവാദ സംഘടനയിലെ അംഗം ലാറി മിച്ചൽ ഹോപ്കിൻസിനെ (70) എഫ്ബിഐ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി കയ്യിൽ സൂക്ഷിച്ചിരുന്ന ആയുധവും പിടിച്ചെടുത്തു. 

യുണൈറ്റഡ് കോൺസ്റ്റിറ്റ്യൂഷനൽ പേട്രിയറ്റ്സ് (യുസിപി) എന്ന സംഘടനയിലെ അംഗമാണ് ഹോപ്കിൻസ്. ദാരിദ്ര്യം, സ്വദേശത്തെ ഭീകരാക്രമണങ്ങൾ എന്നിവ മൂലം യുഎസിലേക്കു കുടിയേറാൻ മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നു ധാരാളം പേർ മെക്സിക്കോയിൽ എത്താറുണ്ട്.

ഇവർ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി അനധികൃത കുടിയേറ്റം തടയാനായി മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് കോൺഗ്രസിനോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ്. മതിൽ കെട്ടുന്നതു വരെ തങ്ങൾ ആയുധങ്ങളുമായി റോന്തു ചുറ്റുമെന്നാണ് യുസിപിയുടെ നിലപാട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com