ADVERTISEMENT

മോണ്ട്ഗോമറി ∙ യുഎസിലെ അലബാമ സംസ്ഥാനത്തു പൂർണ ഗർഭഛിദ്ര നിരോധന ബില്ലിൽ ഗവർണർ ഒപ്പുവച്ചു. 6 മാസത്തിനകം നിയമം പ്രാബല്യത്തിൽ വരും. ഗർഭഛിദ്രം നിയമവിധേയമാക്കിയ യുഎസ് സുപ്രീം കോടതി വിധിയുടെ പുനഃപരിശോധനയ്ക്കു സാഹചര്യമൊരുക്കുന്ന ഈ നിയമപ്രകാരം ഗർഭഛിദ്രം നടത്തുന്നയാൾക്കു 10 മുതൽ 99 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഗർഭഛിദ്രത്തിനു വിധേയയാകുന്ന സ്ത്രീ കുറ്റക്കാരിയാവില്ല. ഗർഭിണിയുടെ ജീവനു ഗുരുതര ഭീഷണിയുള്ള സാഹചര്യത്തിൽ മാത്രം ഗർഭം അലസിപ്പിക്കാൻ അനുവദിക്കും.

നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഗർഭഛിദ്രാനുകൂലികൾ വ്യക്തമാക്കി. ഇതോടെ അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമായി ഇതു മാറും. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് അംഗീകരിച്ചതോടെയാണു ഗവർണർ കെയ് ഐവി ബില്ലിൽ ഒപ്പുവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com