ADVERTISEMENT
സിഡ്‌നി ∙ ദീർഘകാലം ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായിരുന്ന ബോബ് ഹോക് (89) അന്തരിച്ചു. ഓസ്ട്രേലിയയുടെ സാമ്പത്തിക വികസനത്തിനു നേതൃത്വം നൽകിയ ഹോക് 1983 മുതൽ 1991 വരെ പ്രധാനമന്ത്രിയായിരുന്നു. വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാജ്യാന്തര ഉപരോധം കൊണ്ടുവരുന്നതിനു മുന്നിട്ടിറങ്ങി. ഇടതു ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഹോക്, 1980 ൽ ആദ്യമായി പാർലമെന്റിലെത്തി. ‘ബീയറും ക്രിക്കറ്റും’ ആയിരുന്നു ഏറ്റവും പ്രിയം. പെൻഷൻ പദ്ധതിയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കി. വ്യാപാരബന്ധങ്ങളും മെച്ചപ്പെടുത്തി.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com