കിഴക്കൻ തൈമൂറിൽ ഇനി പ്ലാസ്റ്റിക് മാലിന്യമില്ല

SHARE

ക്വാലലംപുർ ∙ പ്ലാസ്റ്റിക് മാലിന്യം പൂർണമായി പുനരുപയോഗിക്കുന്ന ലോകത്തെ ആദ്യ രാജ്യമാവുകയാണ് കിഴക്കൻ തൈമൂർ. ഇതിനുള്ള വമ്പൻ പ്ലാന്റ് അടുത്ത കൊല്ലം രാജ്യത്ത് സ്ഥാപിക്കും. 

ഓസ്ട്രേലിയൻ ഗവേഷകരുടെ സഹായത്തോടെ നിർമിക്കുന്ന പ്ലാന്റിന് 280 കോടി രൂപയാണ് മുതൽ മുടക്ക്. കടൽപ്പുറത്ത് അടിഞ്ഞുകയറുന്നതുൾപ്പെടെ ദിവസേന 70 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് രാജ്യത്ത് കുമിഞ്ഞു കൂടുന്നത്. ഇവ അത്രയും കത്തിച്ച് ദ്രാവകമോ വാതകമോ ആക്കി മാറ്റാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇപ്പോൾ പൊതുഇടത്തിൽ പ്ലാസ്റ്റിക് കത്തിക്കുകയാണ് പതിവ്. 

കിഴക്കൻ തൈമൂർ

കേരളത്തിന്റെ പകുതിയിൽ താഴെ മാത്രം വിസ്തൃതിയും (15,410 ചതുരശ്ര കിലോമീറ്റർ) കൊച്ചി നഗരത്തിലുള്ളതിനേക്കാൾ കുറച്ചുമാത്രം ജനങ്ങളുമുള്ള കുഞ്ഞുരാജ്യമാണ് തെക്കുകിഴക്കനേഷ്യൻ രാജ്യമായ കിഴക്കൻ തൈമൂർ (കൊച്ചിയിൽ ജനസംഖ്യ 21 ലക്ഷം പേർ; കിഴക്കൻ തൈമൂറിൽ 12 ലക്ഷം പേർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA