തിരിച്ചടിച്ച് സൗദി; ഹൂതികളുടെ ആയുധപ്പുരകൾ തകർത്തു

SHARE

റിയാദ് ∙ എണ്ണ വിതരണ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്കു തിരിച്ചടിയായി യെമനിലെ ഹൂതികളുടെ താവളങ്ങളും ആയുധപ്പുരകളും നശിപ്പിച്ച് സൗദി സഖ്യസേന. യെമൻ തലസ്ഥാനമായ സനായിലെ വിമതകേന്ദ്രങ്ങൾക്കു നേരെയാണു വ്യോമാക്രമണം. സനായ്ക്ക് തെക്ക്-പടിഞ്ഞാറുള്ള മൗണ്ട് അതാൻ, നഹ്ദീൻ സൈനിക ക്യാംപുകൾ തകർത്തു. യുഎൻ രക്ഷാ സമിതിയുടെ വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ആക്രമണം. സൗദി എണ്ണക്കമ്പനി അരാംകോയുടെ പൈപ്‌ ലൈൻ സ്‌റ്റേഷനു നേരെ ചൊവ്വാഴ്ചനടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA