ADVERTISEMENT

മക്ക ∙ സ്വതന്ത്ര രാഷ്ട്രപദവി പലസ്തീൻ ജനതയുടെ അവകാശമാണെന്ന് ഇസ്‌ലാമിക രാഷ്ട്ര ഉച്ചകോടി. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് നടപടിയെ അപലപിച്ചു. ‘ഭാവിക്കായി കൈകോർത്ത്’ എന്ന പ്രമേയത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ മക്കയിലാണ് ഇസ്‌ലാമിക സഹകരണ കൗൺസിൽ (ഒഐസി) ഉച്ചകോടി നടന്നത്.

പലസ്തീനിൽ സമാധാനം കൈവരിക്കുക എന്നതാണ് ഒഐസിയുടെ മുഖ്യ അജൻഡയെന്നും വിവിധ ഇസ്‌ലാമിക രാഷ്ട്രനേതാക്കൾ വ്യക്തമാക്കി. യുഎഇ തീരത്ത് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച ഉച്ചകോടി, നാവിക സുരക്ഷാ ഉറപ്പാക്കേണ്ടത് മേഖലാ, രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com