sections
MORE

ശ്രീലങ്ക: മുൻ പൊലീസ് മേധാവി സുപ്രീം കോടതിയിൽ

Pujith-Jayasundara
ജയസുന്ദര
SHARE

കൊളംബോ∙ ശ്രീലങ്കയിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ജയസുന്ദര സസ്പെൻഷൻ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചു. 250 പേർ കൊല്ലപ്പെട്ട ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം തടയാനാവാഞ്ഞത് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പരാജയമാണെന്നും തന്റെ കുറ്റമല്ലെന്നും പരാതിയിൽ പറയുന്നു.

ആക്രമണ സാധ്യതയെക്കുറിച്ച് ഇന്ത്യ നൽകിയ രഹസ്യാന്വേഷണ മുന്നറിയിപ്പ് അവഗണിച്ച കുറ്റം ചുമത്തിയാണ് പൊലീസ് മേധാവിയെ പിരിച്ചുവിട്ടത്. പ്രസിഡന്റിന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാവിഭാഗവും തമ്മിൽ ഏകോപനമില്ലെന്നും മുന്നറിയിപ്പു ലഭിച്ചിട്ടും നടപടിയെടുക്കാൻ കഴിയാഞ്ഞത് ഇതുമൂലമാണെന്നും ജയസുന്ദര ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA