ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 15നും ഡിസംബർ 7നുമിടയിൽ

Maithripala Sirisena
മൈത്രിപാല സിരിസേന
SHARE

കൊളംബോ∙ ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 15നും ഡിസംബർ 7നും ഇടയ്ക്കു നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ചെയർമാൻ മഹിന്ദ ദേശപ്രിയ പറഞ്ഞു. നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി തീരുന്നതിന് ഒരു മാസം മുൻപു തിരഞ്ഞെടുപ്പു നടത്തണമെന്നാണു ഭരണഘടനാ നിബന്ധനയെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 7ന് തിരഞ്ഞെടുപ്പു നടന്നേക്കുമെന്ന് കഴിഞ്ഞയാഴ്ച ഡൽഹി സന്ദർശന വേളയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം. സിരിസേനയുടെ കാലാവധി 2020 ജനുവരി 8ന് അവസാനിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA