ADVERTISEMENT

സോൾ ∙ യുഎസുമായുള്ള ഉച്ചകോടി പര‍ാജയപ്പെട്ടതിന്റെ പേരിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരം തടവിലാക്കപ്പെട്ടുവെന്നു കരുതിയ ഉദ്യോഗസ്ഥൻ ഉന്നിനൊനൊപ്പം മാധ്യമങ്ങളിൽ.

വിയറ്റ്നാമിലെ ഹാനോയിൽ നടന്ന ഉച്ചകോടിക്കു മുമ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ചർച്ചകൾക്കു നേതൃത്വം നൽകിയ വിശ്വസ്തൻ കിം യോങ് ചോളിനെ, കിം ജോങ് ഉൻ ജയിലിലടച്ചെന്നും മറ്റു ചില ഉദ്യോഗസ്ഥരെ വധിച്ചുവെന്നും ദക്ഷിണ കൊറിയൻ മാധ്യമങ്ങളാണ് കഴി‍ഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. എന്നാൽ, കിം ജോങ് ഉന്നിനൊപ്പം സംഗീതപരിപാടിയിൽ പങ്കെടുക്കുന്ന ചോളിന്റെ ചിത്രം ഉത്തരകൊറിയൻ പത്രങ്ങളിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടു. ഉൻ ഇരിക്കുന്ന അതേ നിരയിൽ ഇരുന്നു കയ്യടിക്കുന്ന ചോളിന്റെ ചിത്രമാണ് വന്നത്. കൊറിയൻ പട്ടാള ഉദ്യോഗസ്ഥരുടെ ഭാര്യമാർ നടത്തിയ സംഗീത പരിപാടിയായിരുന്നു ചടങ്ങ്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഹാനോയ് ഉച്ചകോടി പാതിവഴി അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറങ്ങിപ്പോയിരുന്നു. ചർച്ച പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തമാരോപിച്ചാണ് മുതിർന്ന ഉദ്യോഗസ്ഥരിൽ ചിലരെ വധിക്കുകയും ചിലരെ ജയിലിലാക്കുകയും ചെയ്തതായി വാർത്ത വന്നത്. മുതിർന്ന ഉദ്യോഗസ്ഥൻ കിം യോക് ചോളിനെയും മറ്റു 4 ഉദ്യോഗസ്ഥരെയും പ്യോങ്യാങ്ങിലെ മിരിം വിമാനത്താവളത്തി‍ൽ വച്ച് വധിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ആരെയെങ്കിലും വധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com