ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് വ്യോമസേനാംഗമായ സിഖ് മതവിശ്വാസിക്ക് ജോലിസമയത്ത് തലപ്പാവ് ധരിക്കാൻ ചരിത്രത്തിലാദ്യമായി അനുമതി. മുടിയും താടിയും വളർത്താനും അനുവദിച്ചിട്ടുണ്ട്. എയർമാനായ ഹർപ്രീതിന്ദർ സിങ് ബാജ്‌വയ്ക്കാണ് ജോലിസമയത്ത് മതാചാരങ്ങൾ പാലിക്കാൻ ആദ്യമായി അനുമതി ലഭിക്കുന്നത്.

സിഖ് അമേരിക്കൻ വെറ്ററൻസ് അലയൻസ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ എന്നിവയുടെ ഇടപെടലാണ് ബജ്‌വ‌യ്ക്കു തുണയായത്. വാഷിങ്ടനിലെ മക്‌കോർഡ് വ്യോമസേനാ താവളത്തിൽ ഇപ്പോൾ ക്രൂ ചീഫായ ബജ്‌വ 2017 ലാണ് വ്യോമസേനയിൽ ചേർന്നത്. വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങളിൽ വ്യോമസേനയിൽ കർശന നിയമങ്ങളാണ് ഇപ്പോഴുമുള്ളത്. എന്നാൽ നീളമുള്ള മുടി, താടിമീശ, തലപ്പാവ് എന്നിവ കരസേനയിൽ 2016 ൽ തന്നെ അനുവദിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com