ADVERTISEMENT

വാഷിങ്ടൻ ∙ ചന്ദ്രൻ ചൊവ്വയുടെ ഭാഗമെന്ന ഡോണൾഡ് ട്രംപിന്റെ ട്വീറ്റിൽ ഞെട്ടിയിരിക്കുകയാണു ലോകം. ‘നാസ ചന്ദ്രനിൽ പോകാൻ കോടികൾ‌ ചെലവാക്കേണ്ടതില്ല, അത് നമ്മൾ 50 വർഷം മുൻപേ നേടിയ ലക്ഷ്യമാണ്’ – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഒപ്പം ഒന്നുകൂടി സൂചിപ്പിച്ചു. ‘വലിയ കാര്യങ്ങളിലേക്കു നാസ ശ്രദ്ധ തിരിക്കണം, ചൊവ്വയെക്കുറിച്ചും അതിന്റെ ഭാഗമായ ചന്ദ്രനെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും പഠിക്കണം.’

2024 ൽ വീണ്ടും ചന്ദ്രനിൽ ഇറങ്ങാനുള്ള നാസയുടെ പദ്ധതിയെ വിമർശിച്ചാണു ട്വീറ്റ്. അടുത്തദിവസം വരെ ചന്ദ്രനിൽ പോകാനുള്ള പദ്ധതിക്ക് പ്രസിഡന്റ് അനുകൂലമായിരുന്നു. ട്വീറ്റ് വിവാദമായതോടെ നാസയുടെ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡസ്റ്റൈൻ വിശദീകരണവുമായി രംഗത്തെത്തി. പ്രസിഡന്റ് പറഞ്ഞതു പോലെ ചന്ദ്രനെ ഉപയോഗിച്ചു ചൊവ്വയിലേക്കു പോകാൻ നാസ തയാറെടുക്കുകയാണ്. ക്യൂരിയോസിറ്റിയും ഇൻസൈറ്റും ചൊവ്വയിലുണ്ട്. വൈകാതെ മാർസ് 2020 റോവറും മാ‍ർസ് ഹെലികോപ്റ്ററും അവിടെയത്തും– അദ്ദേഹം പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com