sections
MORE

സമാധാനം: നടപടിയെടുക്കേണ്ടത് പാക്കിസ്ഥാനെന്ന് വൈറ്റ്ഹൗസ്

white-house
SHARE

വാഷിങ്ടൻ ∙ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നും ഭീകരസംഘടനകളുടെ പ്രവർത്തനം തടഞ്ഞ് അവർ അതു നിറവേറ്റണമെന്നും അമേരിക്ക. ഇന്ത്യയിൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടശേഷം, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സന്നദ്ധത അറിയിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രണ്ടാമതും കത്തെഴുതിയതിനെക്കുറിച്ചാണ് വൈറ്റ്ഹൗസിന്റെ പ്രതികരണം.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതും സമാധാന ചർച്ചയും ഒരുമിച്ചുപോകില്ലെന്നു പറഞ്ഞ് ഇന്ത്യ ഇമ്രാന്റെ വാഗ്ദാനം നിരസിച്ചിരുന്നു. ഈ മാസം 13–14 ന് കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്കു സാധ്യതയില്ല.

പാക്കിസ്ഥാനിലുള്ള ഭീകരരെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യണമെന്നും ഭീകരസംഘടനകൾ അവിടെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതു തടയണമെന്നും മുതിർന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഭീകരരോട് വിട്ടുവീഴ്ച പാടില്ലെന്നും അവരെ അമർച്ച ചെയ്യാതെ ഇന്ത്യ–പാക്ക് സംഘർഷത്തിൽ അയവു പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA