ADVERTISEMENT

വാഷിങ്ടൻ ∙ സ്വവർഗാനുരാഗികളുടെ സമ്മേളനത്തിനിടയിൽ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ അഫ്താബ്ജിത് സിങ് (38) അറസ്റ്റിൽ. പൊലീസിനെ ആക്രമിച്ചതിന് ഇയാളുടെ കൂട്ടുകാരി മെലിസ ഡുഫിയെയും (43) അറസ്റ്റ് ചെയ്തു. ഇവർ സൃഷ്ടിച്ച ബഹളത്തിനിടയിൽ കൂട്ടവെടിവയ്പ് എന്നു കരുതി ആളുകൾ ഓടി വീണ് ഒട്ടേറെ പേർക്കു പരുക്കേറ്റു. 

വാഷിങ്ടൻ ഡിസിക്കു സമീപം ഡുപോണ്ട് സർക്കിളിൽ ട്രാൻസ്ജെൻഡറുകളുടെയും സ്വവർഗാനുരാഗികളുടെയും വാർഷിക പരേഡിന് ആയിരങ്ങൾ ഒത്തുചേർന്നപ്പോഴായിരുന്നു സംഭവം. പൊലീസ് ആളുകളെ നിയന്ത്രിക്കുന്നതിനിടയിൽ പ്രകോപിതയായ മെലിസ ഒരു പൊലീസ് ഓഫിസറെ തൊഴിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുകാരിയുടെ സഹായത്തിനെത്തിയ അഫ്താബ്ജിത് തോക്കെടുത്തു ഭീഷണി മുഴക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com