ADVERTISEMENT

വാഷിങ്ടൻ ∙ ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ്, ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്ന്, ‘മോദി ഹേ തോ മുൻകിൻ ഹേ’ (മോദിയുണ്ടെങ്കിൽ സാധ്യമാണ്) എന്ന മുദ്രാവാക്യം കൂടി ചേർത്ത് പോംപെയോ പറഞ്ഞു. യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലെത്തി. മുൻപ് ഇന്ത്യയുടെ യുഎസ് അംബാസഡറായിരുന്ന എസ്. ജയശങ്കർ വിദേശകാര്യമന്ത്രിയായതു ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുമെന്നും പോംപെയോ സൂചിപ്പിച്ചു. ഈ മാസാവസാനം ഇന്ത്യ സന്ദർശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com