ADVERTISEMENT

ബിഷ്കേക്ക് ∙ ഷാങ്ഹായ് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാഷ്ട്രനേതാക്കൾ എഴുന്നേറ്റുനിൽക്കുമ്പോൾ, ഇരുന്നിടത്ത് ഉറച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാഷ്ട്രനേതാക്കൾ വന്നുകൊണ്ടിരിക്കെ ഇമ്രാൻ ഇരിക്കുന്ന ദൃശ്യം അദ്ദേഹത്തിന്റെ കക്ഷിയായ തെഹ്‌രീകെ ഇൻസാഫിന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവച്ച വിഡിയോയിൽ കാണാം. തന്റെ പേരു വിളിച്ചപ്പോൾ അദ്ദേഹം അൽപനേരം എഴുന്നേറ്റെങ്കിലും മറ്റു നേതാക്കൾ ഇരിക്കും മുൻപേ വീണ്ടുമിരുന്നു.

രാജ്യാന്തര സമ്മേളനങ്ങളിൽ കാര്യമായി പങ്കെടുക്കാത്ത ഇമ്രാന്റെ പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസമുയർന്നു. സ്വന്തം രാജ്യത്തെ അദ്ദേഹം രാജ്യാന്തര സമൂഹത്തിനു മുന്നിൽ അപമാനിച്ചെന്നും വിമർശനമുയർന്നു.  ഈ മാസം ആദ്യം സൗദി അറേബ്യയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ (ഒഐസി) ഉച്ചകോടിക്കിടെ, സൗദി ഭരണാധികാരി സൽമാൻ രാജാവിനോടു സംസാരിച്ചശേഷം, രാജാവിന്റെ പരിഭാഷകൻ അതു വിവർത്തനം ചെയ്തു കൊടുക്കും മുൻപേ ഇമ്രാൻ ഖാൻ സ്ഥലംവിട്ടതും വിവാദമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com