ADVERTISEMENT

വാഷിങ്ടൻ ∙ ദൈവഹിതം പോലെയാണു ഡോണൾഡ് ട്രംപ് പ്രസിഡന്റായതെന്നു വരെ ആരാധനാപൂർവം പറഞ്ഞിട്ടുള്ള വൈറ്റ്‌ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സും രാജിക്ക്. ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുകയാണെന്നു ട്രംപ് തന്നെയാണു ട്വിറ്ററിൽ അറിയിച്ചത്.

സേവനം അവസാനിപ്പിച്ചു സാറ സ്വന്തം സംസ്ഥാനമായ അർകൻസയിലേക്കു മടങ്ങുകയാണെന്നു ട്വീറ്റിൽ സൂചിപ്പിച്ച ട്രംപ്, അവർ ഗവർണർ സ്ഥാനത്തേക്കു മൽസരിക്കുമെന്നു പ്രത്യാശിച്ചു. അർകൻസ ഗവർണറായിരുന്ന പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് മൈക് ഹക്കബിയുടെ മകളാണു സാറ (36).

മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവിടുന്നതിനായാണ് പോകുന്നതെന്ന് അവർ വൈറ്റ്ഹൗസിലെ ചടങ്ങിൽ പറഞ്ഞു. 2017 ജൂലൈയിൽ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി. ട്രംപിന്റെ വിശ്വസ്തയായ അവർ വിവാദപ്രസ്താവനകളിലൂടെ വാർത്തകളിലും നിറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com