ADVERTISEMENT

ജറുസലം∙ഇന്ത്യൻ വംശജനായ ഷെയ്ഖ് മുഹമ്മദ് മുനീർ അൻസാരിക്ക് (91) പലസ്തീൻ അതോരിറ്റിയുടെ ‘സ്റ്റാർ ഓഫ് ജറുസലം’ ബഹുമതി. വിദേശികൾക്കു നൽകുന്ന പരമോന്നത പുരസ്കാരമാണിത്. ഇന്ത്യ–പലസ്തീൻ ബന്ധം ദൃഢമാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ആദരമായ ബഹുമതി പലസ്തീൻ പ്രസിഡന്റ് മഹ്‍മൂദ് അബ്ബാസ് സമ്മാനിച്ചു. ഇന്ത്യയുടെ പ്രതിനിധി സുനിൽകുമാർ  പങ്കെടുത്തു.

ജറുസലമിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ പൈതൃകത്തിന്റെ ചിഹ്നമായി നിലകൊള്ളുന്ന ഇന്ത്യൻ ഹോസ്പൈസിന്റെ ഡയറക്ടറാണു അൻസാരി. 13–ാം നൂറ്റാണ്ടിൽ ജറുസലം സന്ദർശിച്ച ഇന്ത്യയിൽനിന്നുള്ള സൂഫിവര്യൻ ബാബാ ഫരീദ് 40 നാൾ ധ്യാനമിരുന്നത് ഇവിടെയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com