ADVERTISEMENT

ശാസ്ത്രലോകം കൗതുകത്തോടെ നോക്കുന്ന ശനിയുടെ ചന്ദ്രൻ ടൈറ്റനിലേക്കുള്ള  ‘ഡ്രാഗൺ ഫ്ലൈ ’ദൗത്യം നാസ പ്രഖ്യാപിച്ചു. ദൗത്യം 2026ലാകും ഭൂമിയിൽ നിന്നു യാത്ര തിരിക്കുക. 2034ൽ ടൈറ്റന്റെ ഉപരിതലത്തിലെത്തും.തുടർന്ന് പറന്നു നടന്നുള്ള പര്യവേക്ഷണം.

ലക്ഷ്യം

ഭൂമിയിലും ടൈറ്റനിലും സമാനമായുള്ള ജൈവ രാസസംയുക്തങ്ങൾ കണ്ടെത്തുകയും അതുവഴി ജീവസാധ്യത വിലയിരുത്തുകയും ലക്ഷ്യം.

ഡ്രാഗൺഫ്ലൈ

8 റോട്ടർവീലുകളുള്ള സവിശേഷവാഹനം. തവളച്ചാട്ടം പോലെ ഒരിടത്തു നിന്നു പറന്ന് മറ്റൊരിടത്തേക്ക്(ഒറ്റ പറക്കലിൽ 8 കി.മീ. താണ്ടും). ഇറങ്ങുന്നത് ടൈറ്റനിലെ ഷാങ്ഗ്രില മേഖലയിൽ.  മൊത്തം 175 കി.മീ. താണ്ടി സാംപിളുകൾ ശേഖരിക്കും. സോളാര്‍പാനലുകള്‍ക്കു പകരം ഊർജം നൽകുക തെര്‍മോ ഇലക്ട്രിക് ജനറേറ്ററുകൾ.

സെൽക് ക്രേറ്റർ

ദൗത്യത്തിന്റെ അവസാന സ്ഥാനം ടൈറ്റനിലെ സെൽക് വൻകുഴിയിലാണ്. ജൈവരാസസംയുക്തങ്ങൾ കണ്ടെത്താൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന മേഖലയാണിത്.

സംഘത്തിൽ മലയാളി

‘ഡ്രാഗൺ ഫ്ലൈ’ ദൗത്യത്തിന് രൂപംകൊടുത്തത് മലയാളി കൂടി ഭാഗമായ യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലാ സംഘം. കൊച്ചി കാക്കനാട് സ്വദേശിയും ജോൺ ഹോപ്കിൻസിലെ അപ്ലൈഡ് ഫിസിക്സ് വിഭാഗം പ്ലാനറ്ററി സയൻസ് ഗവേഷകനുമായ ഹരി നായരാണു സംഘത്തിലെ മലയാളി. നാസയുടെ ‘ന്യൂ ഫ്രോണ്ടിയേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി സർവകലാശാല സമർപ്പിച്ച പദ്ധതിയാണ് ഡ്രാഗൺ ഫ്ലൈ.

Hari Nair Nasa
ഹരി നായർ

ഡ്രാഗൺഫ്ലൈയുടെ ഡേറ്റാ മോഡലിങ്,പവർ യൂസേജ് തുടങ്ങിയ മേഖലകളിലാണു ഹരി പ്രവർത്തിച്ചത്.കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു പിഎച്ച്ഡി നേടിയ ഹരി  കെ.അയ്യപ്പൻനായരുടെയും ലത നായരുടെയും മകനാണ് ഹരി. ഭാര്യ കീർത്തി.

English Summary: NASA Announces New Dragonfly Drone Mission to Explore Titan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com