കൊളംബോ ∙ ശ്രീലങ്കയിലെ തുറമുഖങ്ങളിൽ യുഎസ് സേനയ്ക്ക് സ്വതന്ത്ര പ്രവർത്തനത്തിന് അനുമതി നൽകുന്ന സൈനിക കരാർ അനുവദിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസുമായി ശ്രീലങ്കയിലെ റനിൽ വിക്രമസിംഗെ സർക്കാർ ഒപ്പിടാനിരുന്ന സ്റ്റാറ്റസ് ഓഫ് ഫോഴ്സസ് എഗ്രിമെന്റ് (സഫ) പ്രസിഡന്റ് വീറ്റോ ചെയ്തു.
രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അപകടപ്പെടുത്തി വിദേശരാജ്യങ്ങളുമായുള്ള കരാറുകളൊന്നും അനുവദിക്കില്ലെന്ന് അദ്ദേഹം പൊതുസമ്മേളനത്തിൽ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രധാനമന്ത്രിയുമായി കടുത്ത ഭിന്നതയിലാണ് പ്രസിഡന്റ്.