ADVERTISEMENT

‌റിയോ ഡി ജനീറോ (ബ്രസീൽ) ∙ മകളുടെ മുഖംമൂടിയും നീണ്ട മുടിയുള്ള വിഗ്ഗും ജീൻസും കാർട്ടൂൺ ചിത്രങ്ങളുള്ള ഷർട്ടുമെല്ലാം ധരിച്ച് ഗുണ്ടാത്തലവൻ ക്ലോവിനോ ഡ സിൽവ ജയിലിൽനിന്നു നടന്നു പുറത്തിറങ്ങിയതും പിടിവീണു. തന്നെ കാണാനെത്തിയ പത്തൊൻപതുകാരിയായ മകളെ ജയിലിൽ നിർത്തി പകരം മകളുടെ വേഷമണിഞ്ഞു മുങ്ങാനായിരുന്നു ക്ലോവിനോ ഡ സിൽവയുടെ ശ്രമം. എന്നാൽ അൽപം ടെൻഷൻ ഉണ്ടായിരുന്നതിനാൽ അഭിനയം അത്ര പന്തിയായില്ല.

പെൺവേഷത്തിൽ ജയിലിന്റെ പ്രധാന കവാടം കടക്കാനായെങ്കിലും ഉടൻ പിടിവീണു. ഇയാളെ ജെറിസിനോ ജയിലിൽ നിന്ന് അതിസുരക്ഷാ ജയിലിലേക്കു മാറ്റി. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com