ADVERTISEMENT

ബെയ്ജിങ് ∙ ‘തീകൊണ്ടു കളിക്കുന്നവർ തീകൊണ്ടു തന്നെ നശിക്കു’മെന്ന് ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭകർക്ക് ചൈനയുടെ മുന്നറിയിപ്പ്. സ്റ്റേറ്റ് കൗൺസിലിന്റെ ഹോങ്കോങ്, മക്കാവ് കാര്യങ്ങളുടെ വക്താവ് യാങ് ഗുവാങ് ബെയ്ജിങ്ങിൽ നൽകിയ മുന്നറിയിപ്പിൽ, സംയമനത്തെ ദൗർബല്യമായി കാണരുതെന്ന് അസന്ദിഗ്ധമായി വ്യക്​തമാക്കി. കേന്ദ്ര സർക്കാരിന്റെ നിശ്ചയദാർഢ്യത്തെയും അപാരമായ ശക്തിയെയും വിലകുറച്ചു കാണേണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കുറ്റാരോപിതരെ ഹോങ്കോങ്ങിൽ നിന്ന് വിചാണയ്ക്കായി ചൈനയ്ക്ക് കൈമാറുന്നതിനെതിരെ 2 മാസം മുമ്പ് തുടങ്ങിയ സമരം ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായി വളർന്ന് ആക്രമണ സംഭവങ്ങൾ വ്യാപകമായതോടെയാണ് ചൈനയുടെ താക്കീത്. 148 സമരക്കാരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഹോങ്കാങ്ങിന്റെ സമൃദ്ധിയും സ്ഥിരതയും നശിപ്പിച്ച് മേഖലയെ പാതാളത്തിലേക്ക് തള്ളുകയാണ് സമരക്കാരെന്ന് വക്താവ് പറഞ്ഞു. ചൈനയുടെ പരമാധികാരത്തിൽ അർധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ ചൈനയുടെ പട്ടാളം ഉണ്ടെങ്കിലും  സമരക്കാരെ നേരിടാൻ അവരെ നിയോഗിച്ചിട്ടില്ല. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com