ADVERTISEMENT

സോൾ ∙ ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും അവർ ഭീഷണിപ്പെടുത്തി. 

ദക്ഷിണകൊറിയയും യുഎസും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചശേഷം 2 ആഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ്  ഉത്തരകൊറിയ മിസൈൽ പരീക്ഷിക്കുന്നത്. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങൾക്കു ചേർന്നതല്ല ഈ സൈനികാഭ്യാസമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

ഇതേസമയം, പരീക്ഷണത്തെ ഗൗരവമായി എടുക്കാതെയാണ് ഇത്തവണയും യുഎസ് പ്രതികരിച്ചത്. ഇതൊരു സാധാരണ സംഭവമെന്ന രീതിയിലായിരുന്നു യുഎസിന്റെ പ്രതികരണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com