ADVERTISEMENT

മക്ക ∙ ഇക്കൊല്ലത്തെ ഹജ് തീർഥാടനം അവസാന ഘട്ടത്തിലേക്കു ‌കടക്കുന്നു. ഇന്നലെ ആദ്യഘട്ട കല്ലേറു കർമം പൂർത്തിയാക്കിയ ഹാജിമാർ ബലിയർപ്പണവും പെരുന്നാൾ ‌നമസ്കാരവും നിർവഹിച്ചു. മിനായിൽ നിന്നു മക്കയിലെത്തി കഅബ പ്രദക്ഷിണവും സഅ്‍യും പൂർത്തിയാക്കിയതോടെ ഹജ് ചടങ്ങുകൾക്ക് അർധവിരാമമായി. ഇഹ്റാം (ലളിതമായ വെളുത്തവസ്ത്രം) വേഷം മാറി പുതുവസ്ത്രമണിഞ്ഞ ഹാജിമാർ പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. ഇന്നും നാളെയും മിനായിൽ താമസിച്ചു കല്ലേറുകർമം പൂർത്തിയാക്കി കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമാപനമാകും. 

18 ലക്ഷത്തിലേറെ വിദേശികൾ ഉൾപ്പെടെ 24.89 ലക്ഷം തീർഥാടകരാണ് ഇക്കുറി ഹജ് നിർവഹിച്ചത്. പിശാചിന്റെ പ്രതീകമായ ജംറയിൽ കല്ലെറിയാനായി ഓരോ രാജ്യങ്ങൾക്കും പ്രത്യേകസമയം അനുവദിച്ചിരുന്നതിനാൽ തിരക്കില്ലാതെ എല്ലാവരും ചടങ്ങ് പൂർത്തീകരിച്ചു. മണിക്കൂറിൽ 5 ലക്ഷം പേർ വീതമാണു കല്ലേറു കർമം നിർവഹിച്ചത്. ബലികർമത്തിനും വിപുലമായ സംവിധാനം ഒരുക്കിയിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com