ADVERTISEMENT

കാബൂൾ ∙ പടിഞ്ഞാറൻ കാബൂളിലെ വിവാഹവേദിയിൽ ശനിയാഴ്ച രാത്രി സൽക്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 63 മരണം. 182 പേർക്കു പരുക്കേറ്റു. ആയിരത്തിലേറെ അതിഥികൾ പങ്കെടുത്ത ചടങ്ങിൽ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ഷിയ വിഭാഗമാണ് ആക്രമണത്തിന് ഇരയായതെന്ന വാർത്ത സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ വരന്റെ സഹോദരനും ഉൾപ്പെടുന്നു.

‘ദുബായ് സിറ്റി’ ഹാളിലെ സംഗീതവേദിക്കു തൊട്ടരികിലാണ് അതിഥിയെന്ന മട്ടിലെത്തിയ ചാവേർ സ്ഫോടനം നടത്തിയത്. ഹാളിൽ പുരുഷന്മാരിരുന്ന ഭാഗത്ത് ബോംബു പൊട്ടിയതോടെ വൈദ്യുതി നിലച്ച് ഇരുട്ടു പരന്നു. ചിതറിയോടിയ ആളുകൾ പരസ്പരം കൂട്ടിയിടിച്ചും ഭിത്തിയിലും മേശകളിലും ഇടിച്ചും വീണു. വരനും വധുവും ഹാളിലുണ്ടായിരുന്നില്ല. 

അഫ്ഗാനിസ്ഥാനിൽ താലിബാനുമായി യുഎസ് മുൻകയ്യെടുത്തുള്ള സമാധാന ചർച്ച നടക്കുന്നതിനിടെയാണ് ഐഎസ് ആക്രമണം. സ്ഫോടനത്തിൽ പങ്കില്ലെന്നു താലിബാൻ വ്യക്തമാക്കിയെങ്കിലും ഭീകരർക്ക് ഇടം കൊടുക്കുന്നതിൽ അവർക്കുള്ള പങ്ക് നിഷേധിക്കാനാകില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു. 

ബലൂചിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു 

ലഹോർ ∙ ബലൂചിസ്ഥാൻ നാഷനൽ പാർട്ടി– മെൻഗൽ (ബിഎൻപി–എം) നേതാവ് അമനുല്ല സെഹ്റിയും കൊച്ചുമകൻ മർദാനും (14) രണ്ട് സുരക്ഷാ സൈനികരും വെടിയേറ്റു മരിച്ചു. ഖുസ്ദർ ജില്ലയിൽ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പുലർച്ചെ പോകുമ്പോഴാണ് അജ്ഞാതൻ വെടിയുതിർത്തത്. ബിഎൻപി– എം അധ്യക്ഷൻ അക്തർ മെൻഗൽ അനുശോചിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com