ADVERTISEMENT

ബെയ്ജിങ് ∙ 7 മാസം മുൻപ് വളർത്തുപൂച്ചയുടെ ജീവൻ പൊലിഞ്ഞപ്പോൾ നഷ്ടമായതാണ് ഹുവാങ് യുവിന്റെ മനഃസമാധാനം.  കൃത്യസമയത്തു ചികിത്സ നൽകിയിരുന്നെങ്കിൽ അരുമയെ രക്ഷിക്കാമായിരുന്നെന്ന കുറ്റബോധം മനസ്സിനെ അലട്ടി. ഒടുവിലിതാ, ഹുവാങ് യുവിന് ഇരട്ടിസന്തോഷമായി ഗാർലിക് തിരിച്ചെത്തിയിരിക്കുന്നു. ബ്രിട്ടിഷ് ഷോർട്ട്ഹെയർ ഇനത്തിൽപെട്ട പൂച്ചയെ പുനഃസൃഷ്ടിച്ചത് ക്ലോണിങ്ങിലൂടെ.സിനോജീൻ എന്ന കമ്പനിയാണു ചത്ത പൂച്ചയുടെ കോശങ്ങളിൽനിന്നു കഴിഞ്ഞ ജൂലൈ 21ന് ക്ലോണിങ്ങിലൂടെ പുതിയ ഗാർലിക്കിനെ സൃഷ്ടിച്ചത്. 

നേരത്തേ, നാൽപതിലേറെ നായ്ക്കളെ ക്ലോണിങ്ങിലൂടെ ഇവർ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പൂച്ച ആദ്യമാണ്. 25 ലക്ഷത്തിലേറെ രൂപയാണു ചെലവ്.

പുതിയ ഗാർലിക് കാഴ്ചയിൽ പഴയ പൂച്ചയെപ്പോലെയെന്നു പറയുന്ന ഹുവാങ് യുവിന് ഇനി അറിയേണ്ടത് ഇതുമാത്രം, സ്വഭാവവും പഴയതിന്റേതു തന്നെയാകുമോ?

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com