ADVERTISEMENT

വാഷിങ്ടൻ ∙ ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് 1 (അഡ്രിയൻ ഡാരിയ) വഴിമാറ്റുന്നതിനായി, ഇന്ത്യക്കാരനായ ക്യാപ്റ്റൻ അഖിലേഷ് കുമാറിനു ലക്ഷക്കണക്കിനു ഡോളർ വാഗ്ദാനം ചെയ്തെന്നു സമ്മതിച്ച് യുഎസ്. കപ്പൽ പിടിച്ചെടുക്കാൻ സാധിക്കുന്ന ഏതെങ്കിലും രാജ്യത്തേക്കു നീങ്ങിയാൽ ‘സുഖമായി ജീവിക്കുന്നതിന് ആവശ്യമായ പണം’ ക്യാപ്റ്റന് ഇമെയിലിലൂടെ വാഗ്ദാനം ചെയ്തത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ ബ്രയൻ ഹുക്കാണെന്ന് ദ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

വിദേശ ഭീകരസംഘടനകൾക്കു സഹായം നൽകിയാലുള്ള ഭവിഷ്യത്തുകളെപ്പറ്റി മുന്നറിയിപ്പു നൽകാൻ കപ്പൽ കമ്പനികളെയും ക്യാപ്റ്റൻമാരെയും ബന്ധപ്പെട്ടിരുന്നതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com