ADVERTISEMENT

ഹരാരെ ∙ സ്വാതന്ത്ര്യസമര നായകനായി അവതരിച്ച് 37 കൊല്ലം ഏകാധിപതിയായി വാണ സിംബാംബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ (95) അരങ്ങൊഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 

രാഷ്ട്രപിതാവെന്നു വിശേഷിപ്പിക്കാവുന്ന മുഗാബെ ‘വിമോചനത്തിന്റെ പ്രതീക’മായിരുന്നെന്നു സിംബാബ്‌വെ പ്രസിഡന്റ് എമേഴ്സൻ നൻഗഗ്വ പറഞ്ഞു. 

2017 നവംബറിൽ സൈനിക അട്ടിമറിയിലാണു മുഗാബെ പുറത്താക്കപ്പെട്ടത്. സ്വന്തം പാർട്ടിയും കൈവിട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കൊടുവിൽ ബ്രിട്ടിഷ് ഭരണം അവസാനിച്ച് 1980 ലാണു സിംബാംബ്‍വെ സ്വതന്ത്രരാഷ്ട്രമായത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com