ADVERTISEMENT

മോസ്കോ ∙ പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാവാതെ ഭരണകക്ഷിയായ ഐക്യ റഷ്യ പാർട്ടിയും പ്രസിഡന്റ് വ്ലാഡിമിർ പുടിനും. മോസ്കോ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പുടിന്റെ പാർട്ടിക്ക് മൂന്നിലൊന്ന് സീറ്റ് നഷ്ടമായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി.

ശക്തമായ അടിച്ചമർത്തലും കൃത്രിമം കാണിച്ചതായ ആരോപണങ്ങളും ഉയർന്ന തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് അലക്സി നവൽനി ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ വിലക്കാനായെങ്കിലും അതിനൊത്ത നേട്ടം കൊയ്യാൻ പുടിന്റെ പാർട്ടിക്കായില്ല. തകരുന്ന സമ്പദ് രംഗവും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും ജനങ്ങളിൽ കടുത്ത അതൃപ്തി ഉളവാക്കുന്നതായി ഫലങ്ങൾ സൂചിപ്പിക്കുന്നു.

വർധിച്ചുവരുന്ന ജനരോഷത്തെ തടയാൻ വഴി തേടുകയാണു പുടിനും പാർട്ടിയും. ജയസാധ്യതയുള്ള പ്രതിപക്ഷ സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ നവൽനിയും കൂട്ടരും നൽകിയ നിർദേശത്തിനു ഫലമുണ്ടായി. കമ്യുണിസ്റ്റ് പാർട്ടിക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. മോസ്കോയിൽ 2014ലെ 5 സീറ്റ് 13 ആയി ഉയർത്താൻ അവർക്കായി. പുടിന്റെ പാർട്ടിക്ക് 26 സീറ്റ് ലഭിച്ചു. 10 സീറ്റ് അവർ പിന്തുണയ്ക്കുന്ന സ്വതന്ത്രർക്കും. സെന്റ് പീറ്റേഴ്സ്ബർഗ് ഉൾപ്പെടെ 15 ഇടങ്ങളിൽ ഗവർണർ സ്ഥാനം പുടിന്റെ പാർട്ടിക്കാണ്. സെന്റ് പീറ്റേഴ്സ്ബർഗിൽ പ്രതിപക്ഷത്തെ ഒട്ടേറെ പേർക്ക് വോട്ട് നിഷേധിച്ചു വിജയം പിടിച്ചെടുത്തതായി ആരോപണം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com