ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് എയർവേയ്സിന്റെ ചരിത്രത്തിൽ ആദ്യമായി പൈലറ്റുമാർ സമരം ചെയ്തു. ശമ്പള വർധന സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് പൈലറ്റുമാർ പ്രഖ്യാപിച്ച ദ്വിദിന സമരം മൂലം എയർവേയ്സിന്റെ മുഴുവൻ വിമാന സർവീസുകളും ഇന്നലെയും ഇന്നും റദ്ദാക്കി.

ഒത്തുതീർപ്പായില്ലെങ്കിൽ  27നു വീണ്ടും പണിമുടക്കുമെന്ന് പൈലറ്റുമാരുടെ സംഘടന മുന്നറിയിപ്പു നൽകി. മൊത്തം 4,300 പൈലറ്റുമാരാണ് ബ്രിട്ടിഷ് എയർവേയ്സിലുള്ളത്. ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പിന്റെ (ഐഎജി) ഭാഗമായ ബ്രിട്ടിഷ് എയർവേയ്സിന്റെ 1700 സർവീസുകളാണ് റദ്ദാക്കിയത്. ഐഎജിയുടെ ഓഹരിയിൽ ഇന്നലെ 2 ശതമാനത്തിലേറെ  വീഴ്ച ഉണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com