ADVERTISEMENT

ബെയ്റൂട്ട് ∙ ഇസ്രയേലിന്റെ പൈലറ്റില്ലാ വിമാനം (ഡ്രോൺ) തെക്കൻ ലബനനിൽ വീഴ്ത്തിയതായി ഇറാൻ പിന്തുണയുള്ള സായുധ സംഘം ഹിസ്ബുല്ല അവകാശപ്പെട്ടു. ഡ്രോൺ നഷ്ടപ്പെട്ടത് ഇസ്രയേലും സ്ഥിരീകരിച്ചു.  ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണു പുതിയ സംഭവ വികാസം എന്നത് സംഘർഷം വീണ്ടും ശക്തമാകുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു.

ഇതേസമയം, ഹിസ്ബുല്ല കഴിഞ്ഞദിവസം സിറിയയിൽനിന്ന് നിരന്തരമായി റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേൽ ആരോപിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസിനടുത്തുനിന്നു തൊടുത്ത  റോക്കറ്റുകൾ ഇസ്രയേലിൽ പതിക്കാതെ പരാജയപ്പെടുകയായിരുന്നു. സിറിയയിലും ലബനനിലും മറ്റും സൈനിക സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ഇറാൻ, ഹിസ്ബുല്ലയ്ക്കു വൻതോതിൽ ആയുധസഹായം നൽകുന്നതായും ഇസ്രയേൽ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com