ADVERTISEMENT

ജോർജിയ (യുഎസ്) ∙ തുറമുഖത്തുനിന്നു പുറപ്പെടുന്നതിനിടെ മറിഞ്ഞ ഭീമൻ ചരക്കു കപ്പലിൽ കുടുങ്ങിയ 4 ജീവനക്കാരെ തീരരക്ഷാസേന രക്ഷപ്പെടുത്തി. നീണ്ട പരിശ്രമത്തിനൊടുവിൽ കപ്പലിന്റെ വശങ്ങളിലെ കട്ടിയേറിയ ഇരുമ്പു പ്ലേറ്റുകൾ തുരന്നാണ് ഇവരെ രക്ഷിച്ചത്. 20 ജീവനക്കാരെ അപ്പോൾത്തന്നെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു. 

4,000 വാഹനങ്ങളുമായി ബ്രൺസ്‌വിക്കിൽ നിന്നു ബാൾട്ടിമോറിലേക്കു പോകാനൊരുങ്ങുമ്പോഴാണ് ‘ഗോൾഡൻ റേ’ എന്ന കപ്പൽ ഞായറാഴ്ച മറിഞ്ഞത്.  കുടുങ്ങിയ ജീവനക്കാരുടെ ശബ്ദം കേട്ടായിരുന്നു രക്ഷാപ്രവർത്തനം.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com