ADVERTISEMENT

സോൾ ∙ ഉത്തരകൊറിയ ഇന്നലെ വീണ്ടും ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചു. യുഎസുമായുള്ള ആണവ നിരായുധീകരണ ചർച്ച പുനരാരംഭിക്കാൻ ഒരുക്കമെന്ന് ഉപവിദേശകാര്യമന്ത്രി ചോയി സോൺ ഹൂയി പ്രഖ്യാപിച്ചു മണിക്കൂറുകൾ‌ക്കകമാണു പരീക്ഷണം. യുഎസിനെ ചർച്ചകളിലേക്കു തിരികെ കൊണ്ടുവരാനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമാണ് ഈ ‘മിസൈൽ നയതന്ത്ര’മെന്നു വാഷിങ്ടണിൽ വിദേശകാര്യ വിദഗ്ധർ വിലയിരുത്തി.

സെപ്റ്റംബർ ഒടുവിൽ യുഎസുമായി ചർച്ചയാകാമെന്നാണ് ചോയി സോൺ ഹൂയി പറഞ്ഞത്. എന്നാൽ ചർച്ചകൾ വീണ്ടും പരാജയപ്പെടാതിരിക്കാൻ യുഎസ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിർദിഷ്ട ചർച്ചകളെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ലെന്നാണ് യുഎസ് വക്താവ് പ്രതികരിച്ചത്.

ഇരുകൊറിയകളുടെയും സേനാരഹിത മേഖലയിലാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഉന്നും ആദ്യം സമാധാന ചർച്ച നടത്തിയത്. എന്നാൽ ഫെബ്രുവരിയിൽ രണ്ടാംവട്ട ചർച്ച പരാജയപ്പെട്ടു. തുടർന്ന് ഉത്തരകൊറിയ ഇതുവരെ 8 മിസൈൽ പരീക്ഷണങ്ങൾ നടത്തി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com