ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ റിസോർട്ടിൽ അതിക്രമിച്ചുകയറി എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ചൈനീസ് യുവതിയുടെ വിചാരണ തുടങ്ങി. യുഎസ് ജില്ലാ കോടതിയിൽ 12 അംഗ ജൂറി മുൻപാകെ കേസ് സ്വയം വാദിച്ച വനിത കുറ്റം നിഷേധിച്ചു. ഇതേസമയം. സംഭവത്തിൽ ദുരൂഹതയുള്ളതായി യുഎസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

പാം ബീച്ചിലെ മാർ–എ–ലാഗോ എന്ന ആഡംബര ക്ലബ്ബിൽ എത്തിയ യൂജിങ് ഷാങ് (33) എന്ന യുവതി ചാരപ്രവർത്തനത്തിനു ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. എന്നാൽ ട്രംപിന്റെ മകൾ ഇവാൻകയെ ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശിക്കാനെത്തിയതാണെന്നും വാദമുണ്ട്. കഴിഞ്ഞ മാർച്ച് 30ന് ഷാങ്ഹായിൽ നിന്ന് 20,000 ഡോളറിന്റെ യാത്രാ പാക്കേജിൽ എത്തിയ ഇവർ ട്രംപിന്റെ സഹോദരി എലിസബത്തിന്റെ അതിഥിയായി ചമയുകയായിരുന്നെന്നും പറയപ്പെടുന്നു.

yujing-zhang
യൂജിങ് ഷാങ്

ഇതേ പേരിലുള്ള മറ്റൊരു ക്ലബ് അംഗമെന്നു സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു ക്ലബ്ബിൽ കയറിക്കൂടിയ യൂജിങ് ഷാങ് ഫോട്ടോ എടുക്കുകയും സംശയാസ്പദമായി ചുറ്റിക്കറങ്ങുകയും ചെയ്തതാണ് സംശയമുണർത്തിയത്. തുടർന്ന് അവരുടെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ 4 സെൽഫോണുകൾ, ഒരു ലാപ്ടോപ്, ഹാർഡ് ഡിസ്ക് എന്നിവയും ഒളിക്യാമറകൾ കണ്ടെത്താനുള്ള ഉപകരണവും കണ്ടെടുത്തതോടെ സംശയം മുറുകി. ചാരവൃത്തി തെളിയിക്കപ്പെട്ടാൽ 6 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

ഇതേസമയം, യൂജിങ് ഷാങ് ചാര വനിതയാണെന്ന ആരോപണം ചൈനീസ് വിദേശകാര്യവകുപ്പിന്റെ വക്താവ് നിഷേധിച്ചു. യുഎസ് നിയമമനുസരിച്ച് നടപടികൾ സ്വീകരിക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com