ADVERTISEMENT

വാഷിങ്ടൻ ∙ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനായി ഡോണൾഡ് ട്രംപ് ഭരണകൂടം തയാറാക്കിയ കർശന വ്യവസ്ഥകൾ നടപ്പാക്കാൻ സുപ്രീം കോടതിയുടെ പച്ചക്കൊടി. 

കുടിയേറ്റം സംബന്ധിച്ച വിവിധ കേസുകളിൽ കീഴ്ക്കോടതികളിൽ വാദം നടക്കുകയാണെങ്കിലും വ്യവസ്ഥകൾ നടപ്പാക്കാമെന്നാണു സുപ്രീം കോടതി വിധിച്ചത്. 9 ജഡ്ജിമാരിൽ 2 വനിതകൾ വിയോജിച്ചു. യുഎസിൽ എത്താനുള്ള യാത്രയ്ക്കിടെ മറ്റൊരു രാജ്യം വഴി കടന്നുപോകേണ്ടി വരുന്നവർ ആദ്യം ആ രാജ്യത്ത് അഭയം തേടണമെന്നാണു പുതിയ ചട്ടം പറയുന്നത്. 

യുഎസിൽ കുടിയേറി പാർക്കാനായി തെക്കൻ അതിർത്തിയിലെത്തുന്ന മധ്യഅമേരിക്കൻ കുടിയേറ്റക്കാരെ അയോഗ്യരാക്കാൻ ലക്ഷ്യമിട്ടുള്ള നിബന്ധനയാണിത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com