ADVERTISEMENT

ലണ്ടൻ ∙ അന്തരീക്ഷത്തിൽ ജലബാഷ്പകണങ്ങളുമായി അങ്ങകലെയൊരു ഗ്രഹം ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭൂമിയോട് ഒട്ടേറെ സാദൃശ്യങ്ങളുള്ള കെ2-18ബി ഗ്രഹത്തെ ‘താര’മാക്കുന്നതു നാസയുടെ ഹബിൾ സ്പേസ് ടെലിസ്കോപ് ഒപ്പിയെടുത്ത കാഴ്ചകളും വിവരങ്ങളും. ഭൂമിയിൽ നിന്ന് 110  പ്രകാശവർഷം (പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം. ഏകദേശം 9.5 ലക്ഷം കോടി കിലോമീറ്റർ) അകലെയാണ് ഈ ഗ്രഹം.

ഭൂമിയെപ്പോലെ വാസയോഗ്യമായിരിക്കാം എന്നതിലുപരി ജീവന്റെ സാന്നിധ്യം ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. താപനിലയും ജീവന് അനുയോജ്യം (10 ഡിഗ്രി). അന്തരീക്ഷത്തിൽ 0.01% നും 50%നും ഇടയിൽ ജലസാന്നിധ്യം. അന്തരീക്ഷത്തിൽ ജലബാഷ്പമുണ്ടെന്നു കരുതി ഉപരിതലത്തിൽ ജലസാന്നിധ്യം ഉണ്ടാകണമെന്നില്ലെങ്കിലും ജീവൻ നിലനിൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ഗ്രഹമാണിതെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ശാസ്ത്രസംഘം നേച്ചർ അസ്ട്രോണമിയിൽ എഴുതിയ റിപ്പോർട്ട് പറയുന്നു.

മനുഷ്യർക്ക്  എങ്ങനെ?

പഞ്ഞിക്കെട്ടുപോലെ മേഘപടലങ്ങളും അകലെ തെളിഞ്ഞുമിന്നുന്ന ചുവന്ന സൂര്യനുമുള്ള കെ2-18ബി ഗ്രഹത്തിലെ കാഴ്ചകൾ മനോഹരമായിരിക്കുമെങ്കിലും താമസയോഗ്യമെന്നു കരുതാൻ വരട്ടെ. അവിടെച്ചെന്ന് ഉപരിതലത്തിൽ കാലുറപ്പിച്ചു നിൽക്കാനാവില്ല. കാരണം, ഗുരുത്വാകർഷണശക്തി ഭൂമിയിലേതിനെക്കാൾ വളരെ കൂടുതലാണ്.

English Summary: Watery Super-Earth Alien Planet K2-18 b

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com