ADVERTISEMENT

ഫ്ലോറിഡ (യുഎസ്) ∙ ഗൂഗിൾ എർത്തിന്റെ സഹായത്തോടെ 22 വർഷം മുൻപ് കാണാതായ ആളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. ഫ്ലോറിഡയിലെ വെല്ലിങ്ടണിൽ താമസിച്ചിരുന്ന വില്യം മോൽഡിന്റെ അസ്ഥികൂടമാണ് തടാകത്തിൽ മുങ്ങിയ അദ്ദേഹത്തിന്റെ കാറിൽ കണ്ടെത്തിയത്.

ഫ്ലോറിഡയിൽ മുൻപു താമസിച്ചിരുന്ന ഒരാൾ ഗൂഗിൾ എർത്തിൽ തന്റെ പഴയ താമസസ്ഥലത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. വീടിനു സമീപമുള്ള തടാകത്തിന്റെ ദൃശ്യങ്ങൾ സൂം ചെയ്തു നോക്കിയ ഇദ്ദേഹം, വെള്ളത്തിൽ മുങ്ങിയ നിലയിൽ കാറാണെന്നു തോന്നുന്ന രൂപം കണ്ടു. അദ്ദേഹം ഉടൻ പഴയ വീട്ടിൽ ഇപ്പോൾ താമസിക്കുന്നയാളെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇപ്പോഴത്തെ വീട്ടുടമ ഡ്രോൺ പറത്തി കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് വെള്ളത്തിലുള്ളത് വെള്ള നിറമുള്ള കാറാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് പൊലീസിൽ അറിയിച്ചു. ഒടുവിൽ, തടാകത്തിൽ നിന്നു പൊക്കിയെടുത്ത കാറിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു.

1997 നവംബറിലാണ് വില്യമിനെ(40) കണാതായത്. നൈറ്റ് ക്ലബിൽ നിന്നു മടങ്ങുകയായിരുന്ന വില്യം അപ്രത്യക്ഷനാവുകയായിരുന്നു. സാറ്റലൈറ്റിൽ നിന്നുള്ളതും ഭൂമിയിൽ നിന്നുള്ളതുമടക്കമുള്ള ദൃശ്യങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഭൂമിയെ ത്രിമാന രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഗൂഗിൾ എർത്ത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com