ADVERTISEMENT

മോസ്കോ ∙ 1965ൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അലക്സി ലിയനോവ് (85) അന്തരിച്ചു. വോസ്ഖോദ്–2 ബഹിരാകാശപേടകത്തിൽ പോയ അദ്ദേഹം 12 മിനിറ്റും 9 സെക്കൻഡുമാണ് നടന്നത്. 

വീരപുരുഷനായി മാറിയ അദ്ദേഹത്തിന്റെ ആകാശനടത്തം സിനിമയിലും സാഹിത്യത്തിലും ഇടംപിടിച്ചു. അമേരിക്കയുടെ നാസ പര്യടനത്തേക്കാൾ 10 ആഴ്ച മുൻപായിരുന്നു അത്. 10 വർഷത്തിനുശേഷം സോയൂസ് 19 – യുഎസ് അപ്പോളോ സംയുക്ത ബഹിരാകാശദൗത്യം നടന്നപ്പോൾ സോയൂസ് സംഘത്തെ നയിച്ചതു ലിയനോവാണ്.  2 വട്ടം ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ എന്ന പരമോന്നത ബഹുമതി ലഭിച്ചു. ചന്ദ്രനിലെ ഒരു ഗർത്തത്തിനു ലിയനോവിന്റെ പേരാണിട്ടിരിക്കുന്നത്. 

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ 11–ാം നമ്പർ ബഹിരാകാശ സഞ്ചാരിയായിരുന്നു. നേരത്തെ പോർവിമാനത്തിൽ പൈലറ്റായിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com