ADVERTISEMENT

സ്റ്റോക്കോം ∙ വിവാദകാലത്ത് സ്വീഡിഷ് അക്കാദമിയുടെ അധ്യക്ഷയായിരുന്ന സാറ ‍ഡാനിയസ് (57) അന്തരിച്ചു. സ്തനാർബുദം ബാധിച്ച് ഏതാനും മാസങ്ങളായി ചികിൽസയിലായിരുന്നു. സാഹിത്യ നൊബേൽ ജേതാവിനെ തീരുമാനിക്കുന്ന ഈ സമിതിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായിരുന്നു സാറ ഡാനിയസ്. സ്റ്റോക്കോം സർവകലാശാലയിൽ സാഹിത്യ പ്രഫസർ ആയിരുന്ന അവർ 2015–18 കാലത്താണു അക്കാദമി അധ്യക്ഷയായത്. 

സമിതി അംഗങ്ങളിലൊരാളുടെ ഭർത്താവിനെതിരെ ലൈംഗികാരോപണമുയർന്നപ്പോൾ കൈകാര്യം ചെയ്ത രീതിയുടെ പേരിൽ വിമർശിക്കപ്പെട്ടു. തുടർന്ന് 2018 ഏപ്രിലിൽ അധ്യക്ഷപദവി രാജിവച്ചു; കഴിഞ്ഞ ഫെബ്രുവരിയിൽ സമിതിയിൽ നിന്നു പിന്മാറി. 2016 ലെ സാഹിത്യ നൊബേൽ ജേതാവ് ബോബ് ഡിലനെക്കുറിച്ചുള്ള സാറയുടെ പുസ്തകം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com