ADVERTISEMENT

ബെയ്റൂട്ട് ∙ വടക്കൻ സിറിയയിൽ വെള്ളിയാഴ്ച തുർക്കി നടത്തിയ ആക്രമണത്തിൽ കുർദ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ (എസ്ഡിഎഫ്) 23 പേർ കൊല്ലപ്പെട്ടു. 37 പേർക്കു പരുക്കേറ്റു. ഇതോടെ തുർക്കി– സിറിയ അതിർത്തിയിൽ 4 ദിവസമായി നടന്നു വരുന്ന രൂക്ഷമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. ഇതിൽ 30 പേരും നാട്ടുകാരാണ്. 

ആക്രമണത്തെത്തുടർന്ന് സിറിയൻ നഗരങ്ങളിൽ നിന്നു ഒരു ലക്ഷത്തിലേറെ പേർ പലായനം ചെയ്തു. പ്രധാന നഗരങ്ങളിൽ ഒന്നായ റാസ് അൽ അയ്നിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന തുർക്കിയുടെ അവകാശവാദം എസ്ഡിഎഫ് നിരാകരിച്ചു. തുർക്കി നടത്തുന്ന ആക്രമണം അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഘെയ്ത് ആരോപിച്ചു.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com