ADVERTISEMENT

ലൊസാഞ്ചലസ് ∙ അറുപതുകളിലെ ‘ടാർസൻ’ ടിവി പരമ്പരയിലൂടെ പ്രശസ്തനായ യുഎസ് നടൻ റോൺ ഈലൈയുടെ ഭാര്യ വലെറി ലൻഡീൻ, ദമ്പതികളുടെ ഇളയമകന്റെ കുത്തേറ്റു മരിച്ചു. പൊലീസെത്തിയപ്പോൾ വീണ്ടും അക്രമാസക്തനായ മകൻ കാമറൺ ഈലൈ(30)യെ വെടിവച്ചു കൊന്നു. 

കലിഫോർണിയയിലെ ഹോപ് റാഞ്ചിലുള്ള വീട്ടിലായിരുന്നു കാമറൺ കത്തിയുമായി അമ്മ വലെറി(62)യെ ആക്രമിച്ചത്. റോൺ ഈലൈ(81)യും വീട്ടിലുണ്ടായിരുന്നു. അച്ഛനാണ് അമ്മയെ ആക്രമിച്ചതെന്നു പൊലീസിൽ വിളിച്ചറിയിച്ച ശേഷം മകൻ പുറത്തേക്കുപോയി. രോഗം മൂലം സംസാരശേഷി നഷ്ടപ്പെട്ട ഈലൈയിൽനിന്നു പൊലീസ് വളരെ ക്ലേശിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയായിരുന്നു. 

മുൻ ‘മിസ് ഫ്ലോറിഡ’യായ വലറിയെ 1984 ലാണു റോൺ ഈലൈ വിവാഹം ചെയ്തത്. കേർസ്റ്റൻ, കൈറ്റ്ലൻഡ് എന്നിവരാണ് ഇവരുടെ മറ്റു മക്കൾ. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com